വ്യാജ പ്രചാരണം: എ പി അബ്ദുല്‍ വഹാബ് നിയമ നടപടിക്ക്

Posted on: May 9, 2016 9:17 am | Last updated: May 9, 2016 at 9:17 am

abdul wahab inlകോഴിക്കോട്: തനിക്ക് സിമി ബന്ധമുണ്ടെന്ന ആരോപണം വേദനിപ്പിച്ചതായി എല്‍ ഡി എഫ് കോഴിക്കോട് നോര്‍ത്ത് സ്ഥാനാര്‍ഥി പ്രഫ. എ പി അബ്ദുല്‍ വഹാബ്. യു ഡി എഫ് കണ്‍വീനര്‍ നടത്തിയ പ്രസ്താവന നിന്ദ്യമാണ് ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അേദ്ദഹം അറിയിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥിയെ കൂടി ഉള്‍പ്പെടുത്തിയാവും കേസ് നല്‍കുക. എന്നാല്‍ സിമിയുടെ ഏതെങ്കലും പദവികളിലുണ്ടായിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരോപണം കോടതിയില്‍ തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്തിയാണ് മാനനഷ്ടകേസ് നല്‍കുകയെന്ന പ്രഫ. അബ്ദുല്‍വഹാബിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തെ കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും. അരയില്‍ ഭാരമുള്ളവനെ പേടിക്കേണ്ടതുള്ളൂവെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി എം കെ മുനീര്‍ പ്രതികരിച്ചു.