ജിഷയെ രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരി ദീപ

Posted on: May 8, 2016 9:55 am | Last updated: May 8, 2016 at 3:30 pm
SHARE

JISHAകൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയെ രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരി ദീപ. വീട് നിര്‍മിക്കാന്‍ വന്ന മലയാളികളാണ് ഭീഷണിപ്പെടുത്തിയത്. തന്നോട് മോശമായി പെരുമാറിയെന്ന് ജിഷ പറഞ്ഞിരുന്നു. ഇതര സംസ്ഥാനക്കാരുമായി തനിക്ക് ബന്ധമില്ല. തനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു.

ദീപയുടെ സുഹൃത്തായ അന്യസംസ്ഥാന തൊഴാലാളിയാണ് കൊലക്ക് പിന്നിലെന്ന് പ്രചരണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ ദീപയുടെ മൊഴിയെടുത്തതോടെ ഈ പ്രചരണം ശക്തമായി. ഈ പശ്ചാതലത്തിലാണ് ദീപ വിശദീകരണവുമായി രംഗത്ത് വന്നത്. എങ്കിലും പോലീസിന്റെ അന്വേഷണം ഇപ്പോഴും അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതരസംസ്ഥാനക്കാരുടെ താമസസ്ഥലങ്ങളില്‍ രാവും പകലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.