സ്ത്രീ പീഡകര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നല്‍കണമെന്ന് സുരേഷ് ഗോപി

Posted on: May 4, 2016 9:10 pm | Last updated: May 4, 2016 at 9:10 pm

suresh gopi..തിരുവനന്തപുരം: സ്ത്രീ പീഡകര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് സുരേഷ് ഗോപി എംപി. കുറ്റകൃത്യങ്ങളിലെ കാടത്തം പരിഗണിക്കുമ്പോള്‍ സൗദി മോഡല്‍ നടപ്പാക്കുന്നതില്‍ തെറ്റില്ല. വിചാരണ നടപടികളിലെ കാലതാമസം ഒഴിവാക്കണം. കുറ്റക്കാര്‍ 30 ദിവസത്തിനുള്ളില്‍ ശിക്ഷിക്കപ്പെടുന്ന സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയാറാകുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.