വര്‍ക്കലയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു

Posted on: May 3, 2016 11:38 pm | Last updated: May 3, 2016 at 11:38 pm

rapeതിരുവനന്തപുരം: വര്‍ക്കലയില്‍ പത്തൊന്‍പതുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാമുകന്‍ ഓട്ടോ ഡ്രൈവറാണ്. ബഹളം വെച്ച കുട്ടിയെ കാമുകനും സുഹൃത്തും ചേര്‍ന്ന് വഴിയില്‍ ഇറക്കി വിടുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കി.