സംസ്ഥാനത്ത് നാല് ദിവസം കൂടി ഉഷ്ണതരംഗത്തിന് സാധ്യത

Posted on: May 1, 2016 4:36 pm | Last updated: May 2, 2016 at 11:28 am

Sun-Hot-Thermometer-Fullതിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ചവരെ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 11 മണി മുതല്‍ മൂന്ന് മണിവരെ പുറത്തിറങ്ങുന്നവര്‍ കുടയും കുടിക്കാന്‍ വെള്ളവും കരുതണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആശുപത്രികള്‍ക്ക് ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മെയ് രണ്ട് മുതല്‍ തെക്കന്‍ കേരളത്തില്‍ വേനല്‍മഴ പെയ്തുതുടങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. മെയ് മൂന്നിന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴ പെയ്യാന്‍ സാധ്യതയുണ്ട്. മെയ് അഞ്ചിന് ശേഷം സംസ്ഥാനവ്യാപകമായി ഇടിയോട് കൂടിയ കനത്തമഴ പെയ്യാനും സാധ്യതയുണ്ട്.

രണ്ട് കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി രണ്ടുദിവസം 40 ഡിഗ്രിയിലധികം ചൂടുണ്ടാവുകയും ഇത് ശരാശരിയിലും നാലര ഡിഗ്രി കൂടുതലായിരിക്കുകയും ചെയ്താലാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്. സൂര്യതാപമേല്‍ക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഉഷ്ണതരംഗം.