പാലായില്‍ കെഎം മാണിക്കെതിരെ മാണി സി കാപ്പന്‍

Posted on: March 31, 2016 5:59 pm | Last updated: March 31, 2016 at 11:20 pm
മാണി സി കാപ്പന്‍
മാണി സി കാപ്പന്‍

മുംബൈ: എല്‍ഡിഎഫ് ഘടകകക്ഷിയായ എന്‍സിപി നാല് സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാലായില്‍ കെഎം മാണിക്കെതിരെ തുടര്‍ച്ചയായ മൂന്നാം തവണയും മാണി സി. കാപ്പന്‍ തന്നെ മത്സരിക്കും. കഴിഞ്ഞ തവണ കെഎം മാണിക്ക് 5,259 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ബാര്‍ കോഴ വിഷയം ഉന്നയിച്ച് ഇത്തവണ വിജയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാണി സി കാപ്പന്‍.
കുട്ടനാട്ടില്‍ തോമസ് ചാണ്ടിയും എലത്തൂരില്‍ എ.കെ.ശശീന്ദ്രനും കോട്ടക്കലില്‍ എന്‍.എ.മുഹമ്മദ് കുട്ടിയും മത്സര രംഗത്തുണ്ടാകും. മുംബൈയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്.