കോണ്‍സുലേറ്റില്‍ 24 മണിക്കൂര്‍ സേവന കേന്ദ്രം ഏപ്രില്‍ 5 മുതല്‍

Posted on: March 30, 2016 6:48 pm | Last updated: March 30, 2016 at 6:48 pm

jidhaജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 24 മണിക്കൂറും സേവനം ലഭ്യമാകുന്നതിന് ഏപ്രില്‍ 5 മുതല്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു കോണ്‍സുലര്‍ ജനറല്‍ ബി എസ് മുബാറക് പറഞ്ഞു. ആഴ്ചയില്‍ മുഴുവന്‍ ദിവസവും ഈ കേന്ദ്രത്തില്‍ നിന്ന് സേവനം ലഭ്യമാകുമെന്ന് സി ജി പറഞ്ഞു. മരണം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും മറ്റും ഈ സംവിധാനം ഉപകാരപ്രദമാകും. ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു കോണ്‍സുല്‍ ജനറല്‍. ഹജ്ജ് വേളയിലെ സേവനങ്ങളാണു തനിക്കു ജിദ്ദയില്‍ ഏറെ സംതൃപ്തി നല്കിയതെന്നു അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് തലത്തിലും മലയാളീ കൂട്ടായ്മകളുടേയും മാധ്യമങ്ങളുടേയും അകമഴിഞ്ഞ പിന്തുണ അതിനു തനിക്കു ലഭിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. മീഡിയാ ഫോറത്തിന്റെ ഉപഹാരം പ്രസിഡന്റ് ജാഫറലി പാലക്കോട് സമ്മാനിച്ചു.