ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചു

Posted on: March 17, 2016 7:38 pm | Last updated: March 17, 2016 at 7:38 pm

bjpന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചു. സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ച പട്ടികയില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായതിനെ തുടര്‍ന്നാണ് പ്രഖ്യാപനം മാറ്റിവെച്ചത്. 22 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ബംഗാളിലേത് പോലെ മുഴുവന്‍ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കണമെന്നാണ് കേന്ദ്ര നേതൃത്വം പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയക്കാര്‍ മാത്രമാണ് നിലവിലെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സാമൂഹിക മേഖലയിലെ പ്രശസ്തരെ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.