ഹൈദരാബാദില്‍ വാഹനാപകടം; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

Posted on: March 15, 2016 6:02 pm | Last updated: March 16, 2016 at 9:13 am

OSMANIA_ACCIDENT2_2775474f

ഹൈദരാബാദ്: ഹൈദരാബാദില്‍ ബസ് മരത്തിലിടിച്ച് മറിഞ്ഞ് ഉസ്മാനിയ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍ 31ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ബസിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ബസ് ഡ്രൈവര്‍ മദ്യലഹരിയില്‍ അമിതവേഗതയില്‍ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ദേശീയ പാതയിലായിരുന്നു അപകടം.

വിദ്യാര്‍ത്ഥികള്‍ കായികമേളയില്‍ പങ്കെടുത്ത ശേഷം ഹൈദരാബാദിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ ഡ്രൈവറെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളോ
തട്ടിക്കയറി. ഇതോടെ വിദ്യാര്‍ഥികള്‍ സംഭവത്തെക്കുറിച്ച് ട്രാവല്‍ ഏജന്‍സിയോട് പരാതിപ്പെട്ടു. ബസ് വിജയവാഡയില്‍ എത്തുമ്പോള്‍ ഡ്രൈവറെ മാറ്റാമെന്ന് ഏജന്‍സി വിദ്യാര്‍ഥികള്‍ക്ക് ഉറപ്പും നല്‍കി. എന്നാല്‍ വിജയവാഡയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് അപകടം സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ വിജയവാഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.