മഅ്ദനിയുടെ ജാമ്യാപേക്ഷ; ജസ്റ്റിസ് ചെലമേശ്വര്‍ പിന്മാറി

Posted on: March 11, 2016 6:45 pm | Last updated: March 11, 2016 at 6:45 pm

madaniബംഗളൂരു: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ചെലമേശ്വര്‍ ആണ് പിന്മാറിയത്. പ്രത്യേകിച്ച കാരണങ്ങളൊന്നും കാണിക്കാതെയാണ് പിന്മാറ്റം. മഅ്ദനിയുടെ ഹര്‍ജി പുതിയ ബെഞ്ചിന് കൈമാറണമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ആവശ്യപ്പെട്ടു.