വളാഞ്ചേരി സ്വദേശി ദോഹയില്‍ മരിച്ചു

Posted on: March 10, 2016 8:09 pm | Last updated: March 10, 2016 at 8:09 pm
അമീറലി
അമീറലി

ദോഹ: മലപ്പുറം ജില്ലയിലെ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി നേന്ത്രത്തൊടി അമീറലി (47) ദോഹയില്‍ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
12 വര്‍ഷം ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം നാല് മാസം മുമ്പാണ് ഖത്വറിലത്തെിയത്. റയ്യാനിലാണ് താമസിച്ചിരുന്നത്. ഭാര്യ: സാജിദ. മക്കള്‍: ഫിദ ഷെറിന്‍, ഫഹ്മ ഷെറിന്‍. പിതാവ്: അബ്ദുല്ല, ആയിശ.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമം നടന്നുവരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.