Connect with us

Kerala

അവധി ദിവസങ്ങളില്‍ കെ എസ് ആര്‍ ടിസി അധിക സര്‍വീസുകള്‍ നടത്തും

Published

|

Last Updated

തിരുവനന്തപുരം: പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ അവധി ദിവസങ്ങള്‍ പ്രമാണിച്ച് കെ എസ് ആര്‍ ടി സി കൂടുതല്‍ അധിക സര്‍വീസുകള്‍ നടത്തും. ഈ മാസം 22 മുതല്‍ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍ നടത്തുക. അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യവും ലഭിക്കും.
21 മുതല്‍ 28 വരെ മാനന്തവാടി കുട്ട വഴി ബെംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍: രാത്രി 8.15, 8.30, 9.10, 9.45 കോഴിക്കോട്- ബെംഗളൂരു സൂപ്പര്‍ ഫാസ്റ്റ്. രാത്രി 8.15ന് തൃശൂര്‍- ബെംഗളൂരു സൂപ്പര്‍ ഫാസ്റ്റ്. വൈകുന്നേരം 7.15ന് എറണാകുളം- ബെംഗളൂരു സില്‍വര്‍ ലൈന്‍ ജെറ്റ്, 6.30- കോട്ടയം- ബെംഗളൂരു സൂപ്പര്‍ എക്‌സ്പ്രസ്.
22 മുതല്‍ 29 വരെ ബെംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍: രാത്രി 8.30, 9.30 ബെംഗളൂരു- കോഴിക്കോട് സുപ്പര്‍ ഫാസ്റ്റ് മാനന്തവാടി- കുട്ട വഴി, രാത്രി 11.40, 11.50 ബെംഗളൂരു- കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് സുല്‍ത്താന്‍ ബത്തേരി വഴി, 8.15ന് ബെംഗളൂരു- തൃശൂര്‍ സുപ്പര്‍ ഫാസ്റ്റ് മാനന്തവാടി – കുട്ട വഴി, വൈകീട്ട് 7.45ന് ബെംഗളൂരു- എറണാകുളം സില്‍വര്‍ ലൈന്‍ ജറ്റ് മാനന്തവാടി- കുട്ട വഴി, 7.30ന് ബെംഗളൂരു- കോട്ടയം സൂപ്പര്‍ എക്‌സ്പ്രസ് മാനന്തവാടി- കുട്ട വഴി.
ഇതിന് പുറമെ ആലപ്പുഴ ഡിപ്പോയില്‍ നിന്ന് ഈ കാലയളവില്‍ ഡിലക്‌സ് ബസ് രാവിലെ ആറിന് കോഴിക്കോട്- മൈസൂര്‍ വഴി ബെംഗളൂരുവിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. ഇപ്പോള്‍ നടത്തിവരുന്ന പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന സര്‍വീസുകളായ നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വീസുകള്‍ ഈ കാലയളവില്‍ മുടക്കം കൂടാതെ കൃത്യമായി നടത്തും. കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി തുടങ്ങിയ ദീര്‍ഘദൂര അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭിക്കും. യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഓണ്‍ലൈനില്‍ റിസര്‍വ് ചെയ്ത് നിലവിലുള്ള സര്‍വീസുകളും ബെംഗളൂരുവില്‍ നിന്നും തിരിച്ചുമുള്ള പ്രത്യേക സര്‍വീസുകളും പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest