Connect with us

International

പാക്കിസ്ഥാനില്‍ കോടതി വളപ്പില്‍ സ്‌ഫോടനം; എട്ട് മരണം

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ഒരു കോടതിപരിസരത്തുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പ്രവിശ്യയിലെ ചര്‍സദ്ദ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഒരു ബാലികയും ഉള്‍പ്പെടും.

കോടതിയിലേക്ക് കയറാന്‍ ശ്രമിച്ച ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഈ സമയം കോടതിഗേറ്റില്‍ വെച്ച് തന്നെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Latest