Connect with us

Kerala

എകെ ആന്റണി കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ആന്റണിയെ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുന്നത് ഇപ്പോഴാണ്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തിരക്കിട്ട് പ്രഖ്യാപിക്കില്ലെന്നും സുധീരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നീണ്ടതിനാലാണിത്. എങ്കിലും അധിക വൈകാതെ പട്ടിക പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞും. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍.