ഉപഭോക്താക്കളെ സഹായിക്കാന്‍ പ്രത്യേക ട്വിറ്റര്‍ എക്കൗണ്ടുമായി ആപ്പിള്‍

Posted on: March 4, 2016 6:08 pm | Last updated: March 4, 2016 at 6:08 pm

apple-supportന്യൂയോര്‍ക്ക്: ഉപഭോക്താക്കളെ സഹായിക്കാനായി ആപ്പിള്‍ പുതിയ ട്വിറ്റര്‍ എക്കൗണ്ട് തുടങ്ങി. സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് പെട്ടന്നുള്ള പ്രതികരണം ലഭിക്കുന്നതിനും വേണ്ടിയാണെന്നാണ് കമ്പനി പറയുന്നത്. ഉപഭോക്താക്കള്‍ വേണ്ട ടിപ്‌സും ട്രിക്‌സും എക്കൗണ്ടിലൂടെ ലഭിക്കും.