Connect with us

Malappuram

വൈസനിയം ഹൈടെക് ലൈബ്രറി സമര്‍പ്പിച്ചു

Published

|

Last Updated

മഅ്ദിന്‍ അക്കാദമി വൈസനിയത്തിന്റെ ഭാഗമായുള്ള ഹൈടെക് ലൈബ്രറി സമര്‍പ്പണം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു

മലപ്പുറം: മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായുള്ള ഹൈടെക് ലൈബ്രറി സമര്‍പ്പണം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി പ്രസംഗിച്ചു.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, ളിയാഉല്‍ മുസ്തഫ തങ്ങള്‍ മാട്ടൂല്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest