Connect with us

Gulf

ആഗോളഗ്രാമം പുതുവത്സരാഘോഷ നിറവില്‍

Published

|

Last Updated

ദുബൈ: മേഖലയിലെ പ്രമുഖ കുടുംബ വാണിജ്യ വിനോദ മേളയായ ഗ്ലോബല്‍ വില്ലേജ് ഇരുപതാം വാര്‍ഷികോല്‍സവത്തിന്റെ ഭാഗമായി പുതു വര്‍ഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പില്‍. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആഗോള ഗ്രാമം സന്ദര്‍ശിച്ചു. പുതുവത്സരത്തലേന്ന് ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഏഷ്യന്‍ പെര്‍ഫോമേഴ്‌സ് പങ്കെടുക്കുന്ന പ്രകടനങ്ങള്‍, സംഗീത നൃത്ത നിശ എന്നിവക്കൊപ്പം കരിമരുന്നു പ്രയോഗവും ഉണ്ടാകും. പ്രധാന വേദിയില്‍ നടന്‍ മമ്മൂട്ടി നയിക്കുന്ന നൃത്ത സംഗീത വിരുന്നില്‍ ഇന്ത്യന്‍ നൃത്ത സംഗീത രംഗത്തെ അതികായന്മാര്‍ പങ്കെടുക്കും. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പ്രകടനം രാത്രി എട്ടു മണിയോടെ ആരംഭിക്കും.
രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസും നൈല ഉഷയും വേദിയിലെത്തും. 2015 ന്റെ സമാപ്തിക്കും 2016 ന്റെ ആരംഭത്തിനും നാന്ദി കുറിച്ചുകൊണ്ടുള്ള ഈ ആഘോഷത്തില്‍ പതിനായിരക്കണക്കിനു വരുന്ന സന്ദര്‍ശകര്‍ഇവിടെ ഒരുമിച്ചു കൈകോര്‍ക്കും.
ഫാന്റസി പാര്‍ക്കിന്റെ ഹൃദയഭാഗത്തു സഥിതി ചെയ്യുന്ന ദീപാലങ്കാരങ്ങളാല്‍ മിന്നിത്തിളങ്ങുന്ന വലിയ ഫെറസ്സ് വീലിന്റെ മുന്നിലേക്കാവും ജന സഞ്ചയം ഈ വര്‍ഷത്തെ അവസാന അറുപതു സെക്കന്റുകള്‍ ചിലവിടാന്‍ ഒഴുകിയെത്തുക.
അവസാന പത്തു സെക്കന്റുകള്‍ക്കു ശേഷം ഘടികാരത്തില്‍ പുത്തന്‍ പിറവിയുടെ മണി നാദ മുയരുമ്പോള്‍ പാര്‍ക്കിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വെടിക്കെട്ടിന്റെ ഉജ്വല പ്രഭ പ്രകടമാകും.

Latest