Connect with us

National

കുരങ്ങന്‍ ഡ്രൈവിംഗ് പരീക്ഷിച്ചു; ബസ് അപകടത്തില്‍പ്പെട്ടു

Published

|

Last Updated

ബാര്‍ലി: കുരങ്ങന്‍ ഓടിച്ച ബസ് മറ്റൊരു ബസിലിടിച്ച് അപകടം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്റെ ബസില്‍ ഒരുവേള കുരങ്ങന്‍ ഡ്രൈവറായത്. ഡ്രൈവര്‍ ബസ് പാര്‍ക്ക് ചെയ്ത് പിന്‍സീറ്റില്‍ വിശ്രമിക്കുന്നതിനിടെ ഒരു കുരങ്ങന്‍ ഡ്രൈവിംഗ് സീറ്റില്‍ കയറിയിറങ്ങി ബസ് സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഗിയര്‍ കൂടി മാറ്റിയതോടെ ബസ് മുന്നോട്ട് നീങ്ങി മറ്റു രണ്ട് ബസുകളില്‍ ഇടിച്ചു. ഇതിനിടെ, സംഭവമറിഞ്ഞ ഡ്രൈവര്‍ ഓടിയെത്തി ബസിന്റെ നിയന്ത്രണം എറ്റെടുത്തതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

ഡ്രൈവര്‍ വിശ്രമിക്കാന്‍ പോയപ്പോള്‍ ബസില്‍ നിന്ന് താക്കോല്‍ ഊരിയിരുന്നില്ല. ഇതാണ് കുരങ്ങന് ബസ് സ്റ്റാര്‍ട്ട് ചെയ്യാന്‍ അവസരമൊരുക്കിയത്. ഡ്രൈവറില്ലാതെ ബസ് നീങ്ങുന്നത് കണ്ട് ആളുകള്‍ ഒഴിഞ്ഞുമാറിയതിനാല്‍ അപകടം ഒഴിവായി. ഈ മേഖലയില്‍ കുരങ്ങുശല്യം രൂക്ഷമാണ്. ബസ് സറ്റേഷനുകളിലെ സിസിടിവി ക്യാമറകള്‍ വരെ കുരങ്ങന്മാന്‍ നശിപ്പിച്ചതായി യുപിആര്‍ടിസി റീജ്യനല്‍ മാനേജര്‍ എസ് കെ ശര്‍മ പറഞ്ഞു.

---- facebook comment plugin here -----

Latest