Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസിന് എല്‍ഡിഎഫിനെ നയിക്കാമെന്ന്: കാനം രാജേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നതിന് വി എസിന് അയോഗ്യതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വി എസ് നല്ല രീതിയിലാണ് നയിച്ചത്. പിണറായിയുടെ ജാഥ ഇടതുമുന്നണിയുടേതല്ല. ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകണമെന്നില്ല. ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയായാല്‍ കേരളത്തില്‍ എത്ര മുഖ്യമന്ത്രിമാരുണ്ടാകുമെന്നും കാനം ചോദിച്ചു.

Latest