ഡല്‍ഹിയില്‍ ബിഎസ്എഫിന്റെ ചെറുവിമാനം തകര്‍ന്ന് വീണ്‌ 10 മരണം

Posted on: December 22, 2015 10:37 am | Last updated: December 23, 2015 at 6:52 am
SHARE

bsf-plane-crash

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരകയില്‍ ബിഎസ്എഫിന്റെ ചെറുവിമാനം തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന പത്ത് പേര്‍ മരിച്ചു. ലാന്റിങ്ങിനിടെ ഭിത്തിയില്‍ ഇടിച്ച വിമാനം തകര്‍ന്ന് സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയായിരുന്നു. രാവിലെ 9.50 ഓടെയായിരുന്നു ബിഎസ്എഫിന്റെ സൂപ്പര്‍ കിംഗ് ചെറുവിമാനം അപകടത്തില്‍പ്പെട്ടത്. ദ്വാരക സെക്ടര്‍-8ലെ ബഗ്‌ടോല ഗ്രാമത്തിലാണ് സംഭവം.

bsf-plane-crash_

ഡല്‍ഹില്‍ നിന്നും റാഞ്ചിയിലേക്ക് പുറപ്പെടുകയായിരുന്ന വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. ഇതിനിടയില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ ഇടിച്ച് തകരുകയായിരുന്നു. മുടല്‍മഞ്ഞ് കാരണമുണ്ടായ വ്യക്തതക്കുറവാകാം കെട്ടിടത്തിലിടിക്കാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 15 ഫയര്‍ എഞ്ചിനുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

plane crash-delhi

LEAVE A REPLY

Please enter your comment!
Please enter your name here