കൊല്ലത്ത് ആര്‍എസ്പി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്

Posted on: December 18, 2015 11:07 am | Last updated: December 18, 2015 at 2:40 pm

RSPകൊല്ലം: കൊല്ലത്ത് ഒരു വിഭാഗം ആര്‍എസ്പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്. ആര്‍എസ്പിക്ക് വലതുവ്യതിയാനം സംഭവിച്ചെന്ന് ആരോപിച്ച് സംസ്ഥാന സമിതി അംഗം രഘൂത്തമന്‍ പിള്ളയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയിലുള്ള പ്രതിഷേധവും പാര്‍ട്ടി വിടുന്നതിനുള്ള കാരണമായെന്നാണ് റിപ്പോര്‍ട്ട്.

സിപിഎമ്മിലേക്ക് പോകുന്നത് സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി രഘൂത്തമന്‍ പിള്ള പറഞ്ഞു. കൊല്ലത്തെ ആറ് പഞ്ചായത്തുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തന്റെ കൂടെയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.