ചീഫ് ജസ്റ്റിസിന് കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിനികളുടെ പരാതി

Posted on: December 17, 2015 8:05 pm | Last updated: December 18, 2015 at 12:05 am
SHARE

calicut universityമലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് കാട്ടി അഞ്ഞൂറോളം വിദ്യാര്‍ഥിനികള്‍ ഒപ്പിട്ട പരാതി ചീഫ് ജസ്റ്റിസിന് അയച്ചു. ക്യാമ്പസിന് പുറത്തു നിന്നുള്ളവരും അകത്തുളളവരും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നുവെന്നാണ് പ്രധാന പരാതി. പെണ്‍കുട്ടികള്‍ക്കുനേരെ ശാരീരിക ഉപദ്രവവും മോശം പദപ്രയോഗങ്ങളും ഉപയോഗിക്കുന്നെന്ന് മുമ്പുതന്നെ സര്‍വകലാശാലാ അധികൃതര്‍ക്കും പോലീസിനും യു ജി സിക്കും പരാതി നല്‍കിട്ടും നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ ചീഫ് ജസ്റ്റിനു പരാതി അയച്ചത്. ഇതോടൊപ്പം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും പരാതി നല്‍കിയതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
ഹോസ്റ്റലിലെ സൗകര്യങ്ങളുടെ അപര്യാപ്തതകളെ ക്കുറിച്ചും മുമ്പ് പല തവണ വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഹോസ്റ്റലില്‍ പലവട്ടം പാമ്പ് കയറിയ സംഭവമുണ്ടായിരുന്നു. ഇതേച്ചൊല്ലി പല തവണ സമരങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന കാര്യമായ നടപടിയുണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here