Connect with us

National

റിസര്‍വ് ബാങ്കിന് വിവരാവകാശ നിയമം ബാധകം: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിനും വിവരാവകാശ നിയമം ബാധകമാണെന്ന് സുപ്രീംകോടതി. സാമ്പത്തിക കാര്യങ്ങള്‍ മറച്ചുവച്ച് ക്രമക്കേട് നടത്തലല്ല ബാങ്കുകളുടെ ജോലി. പ്രവര്‍ത്തനം സുതാര്യമായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ താല്‍പര്യമല്ല ജനങ്ങളുടെ താല്‍പര്യമാണ് കോടതി സംരക്ഷിക്കേണ്ടതെന്നും ജസ്റ്റിസ് എം വൈ ഇഖ്ബാല്‍, ജസ്റ്റിസ് സി നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിശ്വാസ്യതയും സാമ്പത്തിക താല്‍പര്യങ്ങളും മുന്‍നിര്‍ത്തി ജനം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണം. പല സാമ്പത്തിക സ്ഥാപനങ്ങളും വഞ്ചനാപരമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകളെ രാജ്യമോ പൗരന്‍മാരോ അംഗീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

---- facebook comment plugin here -----

Latest