ജില്ലാ കേരളോത്സവം ഒളവണ്ണയില്‍

Posted on: December 10, 2015 9:55 am | Last updated: December 10, 2015 at 9:55 am

കോഴിക്കോട്: ഈ മാസം അവസാനം നടക്കുന്ന ജില്ലാ കേരളോത്സവത്തിന് സ്വാഗത സംഘം രൂപവത്കരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചെയര്‍മാനും സെക്രട്ടറി പി ആര്‍ രാജന്‍ ജനറല്‍ കണ്‍വീനറുമാണ്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി ചെയര്‍ പേഴ്‌സണും യുവജനക്ഷേമ ബോര്‍ഡ് അംഗം എ ഷിയാലി കണ്‍വീനറുമായി പ്രാദേശിക സ്വാഗതസംഘവും രൂപവത്കരിച്ചു.
ഒളവണ്ണ പഞ്ചായത്തില്‍ വിവിധ കേന്ദ്രങ്ങളിലാണ് കേരളോത്സവം നടക്കുക.
സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, കോഴിക്കോട് ബ്ലോക്ക് പ്രസിഡന്റ് എന്‍ മനോജ്, ചേളന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഒ പി ശോഭന, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി, ഫറോക്ക് നഗരസഭ ഡെപ്യുട്ടി ചെയര്‍മാന്‍ ബി മുഹമ്മദ് ഹസന്‍, ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലാത്തൊടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ഉഷ, ഭാനുമതി കക്കാട്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത സംസാരിച്ചു.