പഞ്ചഗുസ്തിയില്‍ ഡബിള്‍ ഹാട്രിക് നേട്ടവുമായി ഫക്രു

Posted on: December 8, 2015 8:47 pm | Last updated: December 8, 2015 at 8:47 pm

gusthiദുബൈ:യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി നടത്തി വരുന്ന സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പഞ്ചഗുസ്തി ഇനത്തില്‍ ഡബിള്‍ ഹാട്രിക് നേട്ടവുമായി തവനൂര്‍ വട്ടംകുളം സ്വദേശി ഫക്രുദ്ദീന്‍. കഴിഞ്ഞ ആറു വര്‍ഷവും പഞ്ചഗുസ്തി വിഭാഗത്തില്‍ മലപ്പുറം ജില്ലക്ക് വേണ്ടി മത്സരിച്ച ഫക്രുദ്ദീന്‍ ഈ ഇനത്തില്‍ തന്റെ പ്രവീണ്യം തെളിയിക്കുന്നതായിരുന്നു അല്‍ കവാനീജ് ഗ്രൗണ്ടില്‍ നടന്ന മത്സരം. രണ്ടാം സ്ഥാനം നേടിയത് സ്വന്തം നാട്ടുകാരനും സുഹൃത്തുമായ നജീബ് ആണ്. ദുബായ് സ്വന്തമായി ജിംനേഷ്യം നടത്തുകയാണ് ഫക്രുദ്ദീന്‍.