Connect with us

Gulf

ശൈഖ് മുഹമ്മദും ജനറല്‍ ശൈഖ് മുഹമ്മദും യൂണിയന്‍ മാര്‍ച്ചില്‍ പങ്കെടുത്തു

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും
യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്
അല്‍ നഹ്‌യാനും യൂണിയന്‍ മാര്‍ച്ചില്‍ പങ്കെടുത്തപ്പോള്‍

ദുബൈ: പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂണിയന്‍ മാര്‍ച്ചില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും പങ്കെടുത്തു.
ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ 2015ന്റെ ഭാഗമായാണ് അല്‍ വത്ബയില്‍ യൂണിയന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ആയിരങ്ങളാണ് മാര്‍ച്ച് കാണാനായി എത്തിയിരുന്നു. ദേശീയഗാനം അലയടിച്ച അന്തരീക്ഷത്തില്‍ നാടന്‍ കലാപരിപാടികളും നാടോടിപ്പാട്ടുകളുമെല്ലാം മാര്‍ച്ചിന് കൊഴുപ്പേകി. മാര്‍ച്ചില്‍ അണിനിരന്നവര്‍ യു എ ഇ പതാകയും ഏന്തിയിരുന്നു. 44ാം ദേശീയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാര്‍ച്ച് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനോടുള്ള കൂറു പ്രഖ്യാപിക്കുന്നത് കൂടിയായിരുന്നു. ശൈഖ് ഖലീഫയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനുള്ള അംഗീകാരം കൂടിയായിരുന്നു മാര്‍ച്ച്.
രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വ്യക്തമാക്കുന്ന ഉത്പന്നങ്ങളായിരുന്നു മേളയില്‍ പ്രദര്‍ശനത്തിനും വില്‍പനക്കുമായി ഒരുക്കിയത്. യു എ ഇ എന്ന രാഷ്ട്രത്തിന്റെ ചരിത്രം വായിച്ചെടുക്കാന്‍ കൂടി ഉപകാരപ്രദമായിരുന്നു മേള. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, പടിഞ്ഞാറന്‍ മേഖലക്കുള്ള ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, കിഴക്കന്‍ മേഖലക്കുള്ള ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ചാരിറ്റബിള്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി ക്രൗണ്‍ പ്രിന്‍സസ് കോര്‍ട്ട് തലവന്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്‌യാന്‍, സാംസ്‌കാരിക-യുവജന-സാമൂഹികകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ശൈഖ് സൂറൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പങ്കെടുത്തു.

Latest