ദുബൈ കെ എം സി സി മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു

Posted on: December 7, 2015 7:55 pm | Last updated: December 7, 2015 at 7:56 pm
KM Abbas 2
ദുബൈ കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ സിറാജ് ഗള്‍ഫ് എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ.എം അബ്ബാസ്, നാസര്‍ ബേപ്പൂര്‍ (അമൃത ടി.വി), വനിതാ വിനോദ് (റേഡിയോ) എന്നിവര്‍ക്കുള്ള അവാര്‍ഡ് ഡയറക്റ്റരേറ്റ് ഓഫ് റെസിഡന്‍സി & ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി സമ്മാനിക്കുന്നു.

ദുബൈ: ഈ വര്‍ഷത്തെ ദുബൈ കെ എം സി സിയുടെ മാധ്യമ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ സിറാജ് ഗള്‍ഫ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.എം അബ്ബാസ്, നാസര്‍ ബേപ്പൂര്‍ (അമൃത ടി.വി), വനിതാ വിനോദ് (റേഡിയോ) എന്നിവര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ എന്‍.ഐ മോഡല്‍ സ്‌കൂളില്‍ വെച്ച് നടന്ന ദുബൈ കെ.എം.സി.സി സമാപന സമ്മളനത്തില്‍ വെച്ച് ഡയറക്റ്റരേറ്റ് ഓഫ് റെസിഡന്‍സി & ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.

കേരള വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടി, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, സാദിഖലി ശിഹാബ് തങ്ങള്‍, ഡോ:ഒമര്‍ അല്‍ മുത്തന്ന(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍സി.ഡി.എ), പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയവര്‍ പങ്കെടുത്തു.