വെള്ളാപ്പള്ളിയുടേത് ഗോഡ്‌സേയിസം: സുധീരന്‍

Posted on: December 6, 2015 11:36 am | Last updated: December 6, 2015 at 11:38 am
SHARE

vm sudheeranതിരുവനന്തപുരം: വെള്ളാപ്പള്ളിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത് ഗോഡ്‌സേയിസമാണെന്ന് സുധീരന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ നാമം ഉച്ചരിക്കാന്‍ പോലും വെള്ളാപ്പള്ളിക്ക് അവകാശമില്ല. ഗുരുവിന്റെ ആശയങ്ങളുടെ അന്തകനാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവിന്റെ ആശയങ്ങളെ തള്ളി ഗോഡ്‌സേയുടെ ആശയങ്ങളാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്.നൗഷാദിനെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശത്തോട് കാലം ക്ഷമിക്കട്ടെ. വെള്ളാപ്പള്ളിയോടല്ല എതിര്‍പ്പ്, അദ്ദേഹം ഉയര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തോടാണെന്നും വി എം സുധീരന്‍ വ്യക്തമാക്കി.