യോഗി ആദിത്യനാഥിനെ ക്യാമ്പസില്‍ കയറ്റില്ലെന്ന് അലഹബാദ് വാഴ്‌സിറ്റി വിദ്യാര്‍ഥികള്‍

Posted on: November 19, 2015 7:43 pm | Last updated: November 19, 2015 at 7:43 pm

yogi adithyanathഅലഹബാദ്: ബിജെപി എംപി യോഗി ആദിത്യനാഥിനെ ക്യാമ്പസില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് അലഹബാദ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍. വാഴ്‌സിറ്റി ക്യാമ്പസിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനാണ് യുണിവേഴ്‌സിറ്റി അധികൃതര്‍ യോഗി ആദിത്യനാഥിനെ ക്ഷണിച്ചത്. വെള്ളിയാഴ്ച്ചയാണ് ഉദ്ഘാടനച്ചടങ്ങ്. എന്നാല്‍ ആദിത്യനാഥിനെ ക്യാമ്പസില്‍ കയറ്റില്ലെന്ന നിലപാടുമായി വ്യാഴാഴ്ച്ച രാവിലെ തന്നെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ നിരന്തരമായ വര്‍ഗീയ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ നേതാവാണ് യോഗി ആദിത്യനാഥ്. ബീഫ് കഴിക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണം, ബീഫ് കഴിക്കുന്നവര്‍ക്കെല്ലാം അഖ്‌ലാഖിന്റെ ഗതി വരും, ഖാന്‍മാരുടെ സിനിമ കാണരുത്, ഷാരൂഖ് ഖാന്‍ പാകിസ്ഥാനിലേക്ക് പോകണം തുടങ്ങിയവ അദ്ദേഹത്തിന്റെ വിവാദ പ്രസ്താവനകളില്‍ ചിലതാണ്.

ALSO READ  യു പിയിൽ ബി ജെ പി നേതാവിനെ വെടിവെച്ചുകൊന്നു