ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വനിതാ മേയറെ അക്രമികള്‍ വെടിവച്ചുകൊന്നു. കെ എസ് അനുരാധയാണ് വെടിയേറ്റ് മരിച്ചത്. ഓഫീസിലെത്തിയ അഞ്ച് പേര്‍ കത്തിയും തോക്കും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
അനുരാധയുടെ ഭര്‍ത്താവും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ മോഹന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ അനുരാധയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുന്‍വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അക്രമികളില്‍ രണ്ട് പേര്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.