തിരഞ്ഞെടുപ്പ് കമീഷന്‍ തങ്ങളുടെ കൈയിലെന്ന് ബിജെപി നേതാവ്

Posted on: September 21, 2015 3:23 pm | Last updated: September 23, 2015 at 11:13 pm

jayകൊല്‍ക്കത്ത: രാജ്യത്തെ തിരഞ്ഞെടുപ്പ് കമീഷന്‍ തങ്ങളുടെ കൈയിലാണെന്ന് ബിജെപി നേതാവ് ജയ് ബാനര്‍ജി. മയൂരേശ്വറില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബാനര്‍ജിയുടെ വിവാദ പ്രസ്താവന.
തിരഞ്ഞെടുപ്പ് കമീഷന്‍ ബിജെപിയുടെ നിയന്ത്രണത്തിലാണ്. ബംഗാളിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് സൈന്യത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും. ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപിയുടെ ബുള്‍ഡോസര്‍ ഉരുളുന്നത് ബംഗാളിലേക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.