വൈക്കത്ത് ആംബുലന്‍സ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

Posted on: September 20, 2015 7:31 am | Last updated: September 20, 2015 at 11:44 pm

accidenവൈക്കം: വൈക്കത്ത് ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗിയും കൂടെയുണ്ടായിരുന്നയാളും മരിച്ചു. രോഗി രാമചന്ദ്രന്‍, കൂടെയുണ്ടായിരുന്ന വൈക്കം ഉല്ലല സ്വദേശി അനൂപ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം.

വൈക്കത്തു നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. അധ്യാപകനാണ് മരിച്ച അനൂപ്.