Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും രണ്ട് ഭീകരരും കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഹന്ദ്വാര മേഖലയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. വെടിവയ്പ്പില്‍ രണ്ട് സൈനികരും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. അഞ്ച് ഭീകരരാണ് ആക്രമണം നടത്തിയത്. മറ്റു മൂന്ന് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇന്നലെ രാത്രിയോടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. കുപ്‌വാര ജില്ലയിലെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഹന്ദ്വാര. ഇവിടെയുള്ള വനത്തില്‍വച്ചാണ് ഏറ്റുമുട്ടല്‍. ഇന്ത്യാ- പാക് സൈനിക തലവന്‍മാരുടെ ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ ഭീകരാക്രമണം.