മില്‍മ; മലബാര്‍ മേഖലാ യൂനിയന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted on: September 3, 2015 10:59 am | Last updated: September 3, 2015 at 10:59 am

വടക്കഞ്ചേരി: മില്‍മ, മലബാര്‍ മേഖലാ യൂനിയന്റെ 2013-14 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിലെ മേനോന്‍പാറ സംഘത്തെ മലബാറിലെ മികച്ച ക്ഷീരസംഘമായും കാസര്‍ഗോഡ് ജില്ലയിലെ അനിക്കാടിപാല മികച്ച ക്വാളിറ്റി ക്ഷീരസംഘമായു അമ്പായത്തോട് ക്ഷീരസംഘത്തെ മികച്ച ബി എം സി ക്ഷീരസംഘമായും തിരഞ്ഞെടുത്തു. ചെറുകുളം ക്ഷീരസംഘത്തിലെ കെ കെ ഭാസ്‌കരനാണ് മികച്ച ക്ഷീരകര്‍ഷകന്‍. ജില്ലയിലെ മികച്ച സംഘവും മേനോന്‍പാറ തന്നെയാണ്. മറ്റ് ജില്ലകളിലെ മികച്ച സംഘങ്ങള്‍ കണ്ണൂര്‍- പറവൂര്‍, വയനാട്-മാനന്തവാടി, കോഴിക്കോട്- അവിടനെല്ലൂര്‍, കാസര്‍ഗോഡ്-കൊല്ലംപാറ, മലപ്പുറം – തമ്പാനങ്ങാടി എന്നിവയാണ്.—
കെ കെ ഭാസ്‌കരന്‍ തന്നെയാണ് പാലക്കാട് ജില്ലയിലെയും മികച്ച കര്‍ഷകന്‍. വയനാട് ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകന്‍ ശശിമല ക്ഷീരസംഘത്തിലെ കെ വി ജോസഫാണ്. കോഴിക്കോട് ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകന്‍ കോടഞ്ചേരി ക്ഷീരസംഘത്തിലെ ജോസ് പുളിക്കലാണ്. മലപ്പുറം ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകന്‍ കോഡൂര്‍ ക്ഷീരസംഘത്തിലെ താജ് മന്‍സൂറും കണ്ണൂര്‍ ജില്ലയിലെ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകന്‍ കരയത്തുംചാല്‍ ക്ഷീരസംഘത്തിലെ സജിജോസഫും, കാസര്‍ഗോഡ് ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകന്‍ പാലാവയല്‍ ക്ഷീരസംഘത്തിലെ ദിലീപ് കെ ജെയുമാണ്. ഏറ്റവും നല്ല ഗുണമേന്മയ്ക്കുള്ള അവാര്‍ഡ് കോഴിക്കോട് ജില്ലയിലെ ചീക്കിലിയോട് ക്ഷീരസംഘത്തിനും പാലക്കാട്ജില്ലയിലെ കല്ലന്‍കാട് ക്ഷീര സംഘത്തിനും വയനാട് ജില്ലയിലെ കാരക്കാമല കൊമ്മയാട് ക്ഷീര സംഘത്തിനും മലപ്പുറം ജില്ലയിലെ വേങ്ങാപരത ക്ഷീര സംഘത്തിനും കണ്ണൂര്‍ ജില്ലയിലെ പറവൂര്‍ സംഘത്തിനും ലഭിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ആനിക്കാടിപാല സംഘത്തിന് തന്നെയാണ് ജില്ലാ തല അവാര്‍ഡും ലഭിച്ചത്.
ഏറ്റവും നല്ല ബി എം സി സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് കോഴിക്കോട് ജില്ലയിലെ അടിവാരം ക്ഷീരസംഘത്തിനും പാലക്കാട് ജില്ലയിലെ മേനോന്‍പാറ ക്ഷീര സംഘത്തിനും വയനാട് ജില്ലയിലെ സീതാമൗണ്ട് ക്ഷീര സംഘത്തിനും കാസര്‍ഗോഡ് ജില്ലയിലെ നീര്‍ച്ചാല്‍ സംഘത്തിനും കണ്ണൂര്‍ ജില്ലയിലെ അമ്പായത്തോട് സംഘത്തിന് തന്നെയാണ് ജില്ലാ തല അവാര്‍ഡും ലഭിച്ചത്.
മേഖലാ തലത്തില്‍ അവാര്‍ഡിന് അര്‍ഹമായ ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും 10,000 രൂപയും പ്രശസ്തിപത്രവും ജില്ലാതലത്തിലുള്ള അവാര്‍ഡുകള്‍ക്ക് 5000 രൂപയും പ്രശസ്തി പത്രവും നല്‍കും. ജില്ല തലത്തിലുളള അവാര്‍ഡുകള്‍ സപ്തംബര്‍ 7 മുതല്‍ ആരം‘ിക്കുന്ന ജില്ലാതലയോഗങ്ങളില്‍ വെച്ചും മേഖലാതല അവാര്‍ഡുകള്‍ 19 ന് നടക്കുന്ന മലബാര്‍ മേഖലാ മിലമയുടെ ജനറല്‍ ബോഡി മീറ്റിങില്‍ വെച്ചും വിതരണം ചെയ്യും.