സ്മാര്‍ട് ബാലന്‍സ് വീലുകള്‍ വ്യാപകമാകുന്നു

Posted on: September 2, 2015 8:00 pm | Last updated: September 2, 2015 at 8:00 pm

maxresdefaultദുബൈ: ദുബൈയിലും സ്മാര്‍ട് ബാലന്‍സ് വീലുകള്‍ വ്യാപകമാകുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ മിനി സെഗ്‌വെ എന്ന് അറിയപ്പെടുന്ന വാഹനമാണിത്. ബാറ്ററി കൊണ്ടാണിത് പ്രവര്‍ത്തിക്കുന്നത്.
രണ്ട് ചക്രമുള്ള ഈ വാഹനം ഉപയോഗിച്ച് റോഡിലൂടെ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യാന്‍ പറ്റും. മെട്രോയിലും മറ്റും സഞ്ചരിക്കുന്നവരില്‍ ഈ വാഹനം കാണാന്‍ കഴിയുന്നുണ്ട്. കൈയിലേറ്റി നടക്കാവുന്ന വീല്‍, ആവശ്യം വരുമ്പോള്‍ കാലിനടിയിലേക്ക് മാറ്റും. ശരാശരി 2,000 ദിര്‍ഹമാണിതിന്റെ വില. ബാറ്ററി ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ രണ്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി യാത്ര ചെയ്യാന്‍ കഴിയും. ശരീരത്തിന്റെ ചലനം അനുസരിച്ചാണ് ഈ വാഹനത്തിന്റെ ഗതിവിഗതികള്‍. വാഹനം നിര്‍ത്താനും മുന്നോട്ട് പോകാനും ശരീരം അല്‍പം മുന്നോട്ട് മടങ്ങിയാല്‍ മതി. മികച്ച റോഡുകളും നടപ്പാതകളും ഉള്ളതിനാല്‍ ആയാസ രഹിതമായ യാത്ര സാധ്യമാക്കുന്നുവെന്ന് ഇത് ഉപയോഗിക്കുന്നവര്‍ പറഞ്ഞു. മാളുകളിലും ഉദ്യാനങ്ങളിലും ഇവ ഉപയോഗപ്പെടുത്താന്‍ അനുമതിയുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് ബോഡ്‌സിന്റെ ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്. എന്നാല്‍ പ്രത്യേക സ്ഥലങ്ങളില്‍ മാത്രമെ ഇത് ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ദുബൈ ട്രാഫിക് പോലീസ് ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ ജമാല്‍ അല്‍ ബന്നായി പറഞ്ഞു.