പരീക്ഷ എഴുതണമെങ്കില്‍ ഫീസ് അടയ്ക്കണം: പുതിയ നിര്‍ദേശവുമായി പിഎസ്‌സി

Posted on: July 27, 2015 7:17 pm | Last updated: July 28, 2015 at 12:15 am

pscതിരുവനന്തപുരം: ഉദ്യോഗാര്‍ഥികളില്‍നിന്നു ഫീസ് ഈടാക്കണമെന്നാവശ്യപ്പെട്ട്്് പിഎസ്‌സി സര്‍ക്കാരിനോടു നിര്‍ദേശം തേടി. എന്നാല്‍, ഫീസ് എത്ര വേണമെന്നതു പിഎസ്‌സി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് ഓണ്‍ലൈനില്‍ സൗജന്യമായാണ് അപേക്ഷിക്കാവുന്നത്. തെറ്റായ യോഗ്യത കാണിച്ച് അപേക്ഷിക്കുന്നവര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്നും ഇന്ന്്് ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചു.