റോഡിലെ പാതാളക്കുഴി; ബായാര്‍- പെര്‍ള റൂട്ടില്‍ ബസ്സോട്ടം നിര്‍ത്തി

Posted on: July 23, 2015 4:18 pm | Last updated: July 23, 2015 at 4:19 pm
SHARE

ഉപ്പള: റോഡിലെ സ്ലാബ് പൊട്ടി വന്‍കുഴി രൂപപ്പെട്ടതിനാല്‍ ബായാര്‍-പെര്‍ള റൂട്ടില്‍ ബസ്സോട്ടം നിര്‍ത്തിവെച്ചു. ബായാര്‍ പെരുവാടി റോഡിലാണ് ഭീമന്‍ കുഴി രൂപപ്പെട്ടത്.
റോഡിനടിയിലൂടെ വെള്ളം കടന്നുപോകാനായി സ്ഥാപിച്ച ഓവുചാലിന്റെ സ്ലാബ് പൊട്ടിപ്പൊളിഞ്ഞാണ് വലിയ കുഴി രൂപപ്പെട്ടത്. ഇതുകാരണം ഇതുവഴിയുള്ള വാഹനഗതാഗതം മുടങ്ങിയിരിക്കുകയാണ്.
പെര്‍ള, അഡ്യനടുക്ക, കര്‍ണാടക വിടഌഭാഗങ്ങളിലേക്ക് ഇതുവഴി 10 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
റോഡില്‍ കുഴി രൂപപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പല ഭാഗങ്ങളിലും റോഡ് തകര്‍ന്നതിനാല്‍ ബസ്സോട്ടം നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നുണ്ട്.