യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് സിപിഎം

Posted on: July 22, 2015 4:46 pm | Last updated: July 23, 2015 at 10:06 am
SHARE

cpmന്യൂഡല്‍ഹി: സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് സിപിഎം. പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാര്‍ട്ടി വധശിക്ഷയ്ക്ക് എതിരാണെന്നും അതിനാല്‍ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നുമാണു സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്.

1993-ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ യാക്കൂബ് മേമന്റെ വധശിക്ഷ ജൂലൈ 30നു നടപ്പാക്കുമെന്നാണു റിപ്പോര്‍ട്ട്. വധശിക്ഷ ചോദ്യംചെയ്തു മേമന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. നേരത്തെ രാഷ്ട്രപതി, മേമന്റെ ദയാഹര്‍ജിയും തള്ളിയിരുന്നു.