പള്ളികളില്‍ നിന്നും സലഫി കിതാബുകള്‍ ഒഴിവാക്കാന്‍ ഈജിപ്ത് സര്‍ക്കാര്‍ നിര്‍ദ്ദേശം

Posted on: July 3, 2015 10:58 pm | Last updated: July 3, 2015 at 10:58 pm
SHARE

awqaf-Egypt-600x354

കെയ്‌റോ: ഈജിപ്തിലെ പള്ളികളില്‍ നിന്നും സലഫി കിതാബുകള്‍ നീക്കം ചെയ്യാന്‍ ഈജിപ്ത് മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഈജിപ്തിലെ മുഴുവന്‍ പള്ളികളില്‍ നിന്നും സലഫി ആശയങ്ങള്‍ ഉള്‍കൊള്ളുന്ന പുസ്തകങ്ങള്‍ നീക്കം ചെയ്യാനാണ് മതകാര്യ മന്ത്രാലയം തീരുമാനം. മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ്, ഇബ്‌നു തൈമിയ്യ, ഇബ്‌നു ബാസ്, ഇബ്‌നു ഉതൈമീന്‍, അബു ഇസ്ഹാഖ് അല്‍ ഹുവൈനി, മുഹമ്മദ് ഹുസൈന്‍ യഅ്ഖൂബ്, ,മുഹമ്മദ് ഹസ്സന്‍ എന്നിവരുടെ കിതാബുകള്‍ ഒഴിവാക്കാനാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

നിലവില്‍ വഹ്ദി അല്‍ഗനീം, യൂസുഫുല്‍ ഖര്‍ദാവി, മുഹമ്മദ് അല്‍ മഖ്‌സൂദ്, യാസര്‍ അല്‍ബുര്‍ഹാമി, അബു ഇസ്ഹാഖ് അല്‍ ഹുവൈനി, മുഹമ്മദ് ഹുസൈന്‍ യഅ്ഖൂബ്, മുഹമ്മദ് ഹസന്‍ എന്നവരുടെ 7,000ത്തോളം കിതാബുകളും സി ഡികളും കെയ്‌റോയിലെ അലക്‌സാണ്ട്രിയ, ഗിസ എന്നീ പള്ളികളുടെ ലൈബ്രറികളില്‍ നിന്നും കണ്ടുകെട്ടിയിട്ടുണ്ട്.
രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലേയും പള്ളികളിലും ലൈബ്രറികളിലും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന ആരംഭിച്ചിട്ടുണ്ട്. തീവ്രവാദവും ആക്രമണോത്സുകതയും വളര്‍ത്തുന്ന എല്ലാ കൃതികളില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.