Connect with us

International

ആധുനികവത്കരണത്തിന്റെ പേരില്‍ സിന്‍ജിയാംഗിലെ മുസ്‌ലിം സംസ്‌കാരത്തെ തകര്‍ക്കാന്‍ ചൈന

Published

|

Last Updated

സിന്‍ജിയാംഗിലെ ഉയ്ഗൂര്‍ വംശജര്‍(ഫയല്‍ ചിത്രം)

ബീജിംഗ്: ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാംഗ് പ്രവിശ്യയിലെ മുസ്‌ലിം സംസ്‌കാരങ്ങളെ തകര്‍ക്കാന്‍ ചൈനീസ് സൈന്യം തയ്യാറെടുക്കുന്നു. ഇവിടെ കഴിയുന്ന ലക്ഷക്കണക്കിന് ഉയ്ഗൂര്‍ മുസ്‌ലിംകളെ ആധുനികവത്കരിക്കുക എന്ന പേരിലാണ് സൈന്യം ഇടപെടാന്‍ ഒരുങ്ങുന്നത്. സിന്‍ജിയാംഗ് പ്രവിശ്യയുടെ സൈനിക കമാന്‍ഡര്‍ പ്രശസ്തമായ കമ്യൂണിസ്റ്റ് മാഗസിന്‍ കൈ്വഷിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആധുനിക സംസ്‌കാരങ്ങള്‍ സിന്‍ജിയാംഗ് പ്രവിശ്യയില്‍ സ്ഥാപിക്കല്‍ അനിവാര്യമാണെന്നും ഇതിനാവശ്യമായ സാമ്പത്തിക പുരോഗതി നേടാന്‍ ഇവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി സൈനിക അംഗങ്ങള്‍ ഈ പ്രദേശത്തെയും ഇവിടുത്തെകാരെയും ആത്മാര്‍ഥമായി സ്‌നേഹിക്കണമെന്നും സൈനിക കമാന്‍ഡര്‍ നിര്‍ദേശിക്കുന്നു.
സാമ്പത്തികമായി ഉന്നമനം നേടാന്‍ ഇവിടുത്തെ ജനങ്ങളെ സഹായിക്കുന്നതോടൊപ്പം ഇവരെ ആധുനികവത്കരിക്കാനും സൈന്യം ശ്രമം നടത്തണം. ഇവരെ മതപരമായ തീവ്രആശയങ്ങളില്‍ നിന്ന് പിറകോട്ട് വലിക്കുകയും വേണം. ഇതിന് ശാസ്ത്രം, നിയമം, ആരോഗ്യം, സംസ്‌കാരം എന്നിവയെ കുറിച്ച് അറിയാന്‍ അവര്‍ക്ക് അവസരം സൃഷ്ടിക്കണമെന്നും അദ്ദേഹം വാദിക്കുന്നു.
എന്നാല്‍ സൈന്യത്തിന്റെ ഈ നീക്കത്തിനെതിരെ ഉയ്ഗൂര്‍ മുസ്‌ലിം നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു നീക്കത്തിന് പിന്നില്‍ സദുദ്ദേശ്യത്തേക്കാള്‍ ഉപരി ചില ദുരുദ്ദേശ്യങ്ങളാണ് ഉള്ളത്. ആധുനികവത്കരണത്തെ കുറിച്ച് പറയുമ്പോഴും ടെക്‌നിക്കല്‍ ജോലികള്‍ എല്ലാം നല്‍കുന്നത് ഹാന്‍ ചൈനീസ് വംശത്തിനാണ്. തങ്ങളുടെ സമുദായത്തെ അടിച്ചമര്‍ത്താനുള്ള തന്ത്രത്തിനാണ് ചൈന ഈ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്നും ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ആസ്‌ത്രേലിയന്‍ അസോസിയേഷന്‍ സെക്രട്ടറി മാജിദ് ചൂണ്ടിക്കാട്ടി. മതവിശ്വാസങ്ങളെയും മതവിശ്വാസികളെയും നിരന്തരം വേട്ടയാടുന്ന പ്രവണത ചൈനയില്‍ അടുത്തകാലത്തായി വര്‍ധിച്ചിരിക്കുകയാണ്.

Latest