ഗവ. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിറ്റാമില്‍ ഗുളികയില്‍ പൂപ്പല്‍

Posted on: July 1, 2015 10:29 am | Last updated: July 1, 2015 at 10:29 am

mukkom- medicine------------s
മുക്കം: മുക്കം ഗവ. ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിക്ക് നല്‍കിയ വിറ്റാമിന്‍ ഗുളികയില്‍ പൂപ്പല്‍ . കാരശ്ശേരി പെരിലക്കാട് സ്വദേശിനിക്ക് ലഭിച്ച ഐറോപോള്‍ എസ് (അയേണ്‍ ആന്‍ഡ് ഫോളിക്കാസിഡ് ഗുളിക) ഗുളികയിലാണ് പൂപ്പല്‍ കണ്ടത്. ഒരു മാസത്തേക്കായിരുന്നു ഗുളിക നല്‍കിയിരുന്നത്. കുറച്ചു ദിവസം മരുന്ന് കഴിച്ചതോടെ അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് മരുന്നില്‍ പൂപ്പല്‍ കണ്ടെത്തിയത്.
ഫരീദാബാദിലെ നസ്റ്റര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടേതാണ് മരുന്ന്. 2013 മെയ് നിര്‍മിച്ച ഗുളികക്ക് 2016 ഏപ്രില്‍ വരെ കാലാവധിയുണ്ട്. ഇത് സംബന്ധിച്ച് യുവതി മുക്കം സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.