എസ് എം എ റമസാന്‍ പ്രഭാഷണം; 106 മുഅല്ലിംകള്‍ക്ക് ഇഫ്ത്വാര്‍ കിറ്റ് വിതരണം നടത്തും

Posted on: June 24, 2015 12:50 am | Last updated: June 23, 2015 at 10:50 pm

പട്ടാമ്പി: ഖുര്‍ആന്‍ വിളിക്കുന്നുവെന്ന പ്രമേയത്തില്‍ ഓങ്ങല്ലൂര്‍ പി എ എം ഓഡിറ്റോറിയത്തില്‍ നടക്കുന്ന എസ് എം എ പട്ടാമ്പി മേഖലാ റമസാന്‍ പ്രഭാഷണത്തോടാനുബന്ധിച്ച് മേഖലയിലെ 56 മദ്‌റസകളിലെ മുഅല്ലിംകള്‍ക്ക് അഞ്ച് സോണുകളില്‍ പത്ത് വീതം സംഘടനപ്രവര്‍ത്തകരായ മുഅല്ലിംകള്‍ക്ക് ഇഫ്ത്വാര്‍ കിറ്റ് വിതരണം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മൊയ്തീന്‍കുട്ടി അല്‍ഹസനി, കണ്‍വീനര്‍ സൈതലവി കൊള്ളിപ്പറമ്പ് അറിയിച്ചു.
അബ്ദുലത്വീഫ് അസഅദി പഴശി പ്രഭാഷണം നിര്‍വഹിക്കുന്നപരിപാടിയുടെ വിജയത്തിനായി വിപുലമായ പ്രചരണ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്, ഫള്കസുകളും ബോര്‍ഡുകളും മേഖലയില്‍ നിറഞ്ഞിട്ടുണ്ട്.
25, 26 തീയതികളില്‍ പരിപാടിയുടെ സന്ദേശയാത്ര മേഖലയില്‍ നടക്കുമെന്ന് പ്രചരണസമിതി ചെയര്‍മാന്‍ ഉമര്‍ അല്‍ഹസനി, ഉസ്മാന്‍ സഖാഫി അറിയിച്ചു.