മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഐ

Posted on: June 19, 2015 5:22 pm | Last updated: June 19, 2015 at 5:22 pm

kanam-rajendran-Malayalamnewsതിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായരില്‍നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പണം വാങ്ങിയെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍, അദ്ദേഹം സ്ഥാനത്തു നിന്നും രാജിവയ്ക്കണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിക്കു 30 ലക്ഷം രൂപയും മന്ത്രി ആര്യാടന്‍ മുഹമ്മദിനു 10 ലക്ഷം രൂപയും നല്‍കിയിട്ടുണ്ടെന്നു സരിതയുടെ കത്തില്‍ പറയുന്നുണ്ടെന്നു പി.സി. ജോര്‍ജ് എംഎല്‍എ ആരോപിച്ചിരുന്നു.