ഡി എം സി സി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാണിജ്യ ഗോപുരം നിര്‍മിക്കാന്‍ ഒരുങ്ങുന്നു

Posted on: June 17, 2015 7:16 pm | Last updated: June 17, 2015 at 7:16 pm
SHARE

4073818837ദുബൈ: ബുര്‍ജ് 2020 എന്ന രില്‍ ദുബൈ മള്‍ട്ടി കമോഡിറ്റീസ് സെന്റര്‍(ഡി എം സി സി) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാണിജ്യ ഗോപുരം നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ രൂപകല്‍പന നിര്‍വഹിച്ച അഡ്രിയാന്‍ സ്മിത്തിനെയും ഗോര്‍ഡണ്‍ ഗില്ലിനെയുമാവും ഗോപുരം രൂപകല്‍പന ചെയ്യാന്‍ ചുമതലപ്പെടുത്തുകയെന്ന് ഡി എം സി സി അധികൃതര്‍ വെളിപ്പെടുത്തി. പദ്ധതിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വാറ്റിഗിനെയാണ് ഡി എം സി സി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫ്രീ സോണ്‍ മേഖലയായ ബുര്‍ജ് 2020 ഡിസ്ട്രിക്ടിലാണ് 13 ലക്ഷം ചതുരശ്ര മീറ്ററീല്‍ ബുര്‍ജ് 2020 എന്ന പേരില്‍ ഗോപുരം യാഥാര്‍ഥ്യമാക്കുക.