ഗുവാം ഇനി കുഞ്ഞന്‍ രാഷ്ട്രമല്ല !

Posted on: June 17, 2015 6:00 am | Last updated: June 17, 2015 at 12:29 am

Guam_Island_Marianas_000പസഫിക് മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള മനോഹരമായ ദ്വീപ്‌രാഷ്ട്രമാണ് ഗുവാം. ഫെര്‍ഡിനാന്‍ഡ് മഗെല്ലന്‍ യൂറോപ്പ് വന്‍കര കണ്ടെത്തുന്നത് മുതല്‍ക്ക് തുടങ്ങുന്നു ഗുവാമിന്റെ ചരിത്രം. യൂറോപ്യന്‍ കോളണിവത്കരണത്തിന്റെ കഥ ഏറെ പറയാനുണ്ട് ഗുവാമിലെ തീരദേശത്തിന്. പസഫിക്കിലൂടെയുള്ള കപ്പല്‍ യാത്രക്ക് ഇടത്താവളമെന്നോണം സ്‌പെയിനാണ് ഗുവാമിനെ ആദ്യം അടക്കിപ്പിടിച്ചത്. 1898 വരെ സ്‌പെയിനിന്റെ അധീനതയില്‍. യുദ്ധം ചെയ്ത് അമേരിക്ക പിടിച്ചെടുത്തു.
1941 ല്‍ പേള്‍ ഹാര്‍ബര്‍ സംഭവത്തിന് ശേഷം ജപ്പാന്‍ പിടിച്ചെടുത്ത് ഈ ദീപു 1944 ജൂലൈ 21ന് വീണ്ടും അമേരിക്ക തിരിച്ചുപിടിച്ചു. ജൂലൈ 21 അവര്‍ക്ക് സ്വാതന്ത്ര്യദിനം. കോളനിവത്കരണത്തിന്റെ സാംസ്‌കാരിക വൈവിധ്യം ഗുവാമില്‍ ദര്‍ശിക്കാം. യൂറോപ്യന്‍, ജാപനീസ് ആചാരമുറകളെല്ലാം ഇവിടെ നിലനില്‍ക്കുന്നു.
ടൂറിസവും സാമ്പ്രദായിക വ്യാപാരങ്ങളുമാണ് വരുമാനമാര്‍ഗം. എന്നാല്‍, രാജ്യത്തിന്റെ അടിത്തറ അമേരിക്കന്‍ സൈന്യത്തില്‍ നിന്നുള്ള വരുമാനമാണ്. യു എസ് ഡോളറാണ് ഇവിടുത്തെ കറന്‍സി.
അഗാന എന്ന് സ്വദേശീയരും ഹഗാത്‌ന എന്ന് വിദേശീയരും അവരുടെ തലസ്ഥാനത്തെ വിളിക്കുന്നു. 4000 വര്‍ഷം മുമ്പുണ്ടായിരുന്ന ചമോറോ വംശജരാണ് ഗുവാം ജനസംഖ്യയില്‍ 37.1 %. ഫിലിപിനോ (26.3%), പസിഫിക് (11.3%), മിശ്രവിഭാഗം (9.8%), വെളുത്ത വര്‍ഗക്കാര്‍ (6.9%), ഏഷ്യന്‍ (6.3%), മറ്റുള്ളവര്‍ (2.3%) എന്നിങ്ങനെയാണ് ജനവിഭാഗങ്ങളുടെ സ്ഥിതിവിവരം.
1975 ല്‍ ആണ് അവരുടെ ഫുട്ബാള്‍ അസോസിയേഷന്‍ രൂപീകൃതമായത് 1991 ല്‍ ഏഷ്യന്‍ കോണ്‍ ഫെഡരേഷനിലും 1996 ല്‍ ഫിഫയിലും അംഗമായി