എംഎല്‍എയും സംഘവും ചേര്‍ന്ന് ജീവനോടെ കത്തിച്ചു; യുപിയില്‍ പൊള്ളലേറ്റുമരിച്ച മാധ്യമപ്രവര്‍ത്തകന്റെ മരണ മൊഴി പുറത്ത്‌

Posted on: June 13, 2015 11:29 am | Last updated: June 14, 2015 at 10:51 am

Jagendra-Singhബറേലി: ഉത്തര്‍പ്രദേശില്‍ പൊള്ളലേറ്റുമരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജഗേന്ദ്ര സിംഗിന്റെ മരിക്കുന്നതിന് മുമ്പുള്ള നിമിഷങ്ങളിലെ മൊഴി പുറത്ത്. മൊഴിയെടുക്കാനെത്തിയ മജിസ്‌ട്രേറ്റിനുമുമ്പില്‍ വച്ച് അദ്ദേഹം മൊഴിനല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അദ്ദേഹം മരിച്ച ജൂണ്‍ എട്ടിനാണ് ഈ മൊബൈല്‍ദൃശ്യവും പകര്‍ത്തിയിരിക്കുന്നത്.

”എന്തിനാണവര്‍ ഇങ്ങനെ ചെയ്തത്? മന്ത്രിക്കും അയാളുടെ ഗുണ്ടകള്‍ക്കും എന്നെ അറസ്റ്റു ചെയ്താല്‍ പോരായിരുന്നോ. ജീവനോടെ എന്നെ കത്തിക്കണമായിരുന്നോ എന്ന സിംഗിന്റെ ദീനരോദനമാണ് വീഡിയോയിലുള്ളത്. സമാജ്‌വാദി പാര്‍ട്ടി നേതാവും എംഎല്‍എയുമായ രാം മൂര്‍ത്തിവര്‍മയുടെ അഴിമതി കഥകള്‍ പത്രത്തില്‍ എഴുതുകയും ഇവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിനുള്ള പ്രതികാര നടപടിയായിരുന്നു സംഭവമെന്ന് കരുതപ്പെടുന്നു. ജൂണ്‍ ഒന്നിന് വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സംഭവം.
വീഡിയോ പുറത്തായതോടെ വര്‍മയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.

വീഡിയോ കാണാം…………