Connect with us

Kerala

കരിപ്പൂര്‍: അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോള്‍ ലഭിച്ചത്. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതായി ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും അറിയിച്ചു. സമാനമായ പ്രശനങ്ങള്‍ ഭാവിയില്‍ ഉണ്ടാകുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest