പാനൂരിലെ സ്‌ഫോടനം രഹസ്യമായി ബോംബ് നിര്‍മിക്കുന്നതിനിടെ: ആഭ്യന്തര മന്ത്രി

Posted on: June 8, 2015 2:41 pm | Last updated: June 9, 2015 at 5:52 pm

chennithalaതിരുവനന്തപുരം: പാനൂരില്‍ ബോംബ് സ്‌ഫോടനമുണ്ടായത് രഹസ്യമായി ബോംബ് നിര്‍മിക്കുന്നതിനിടെയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മരിച്ചവരും പരുക്കേറ്റവരും സി പി എം പ്രവര്‍ത്തകരാണെന്നും ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു.

അതിനിടെ, പാനൂരിലെ സ്‌ഫോടനവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് പഠിച്ച ശേഷം പറയാമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.