മോദി സര്‍ക്കാറിന്റെ കാലത്ത് തന്നെ രാമക്ഷേത്രം നിര്‍മിക്കും: സാക്ഷി മഹാരാജ്

Posted on: June 7, 2015 1:28 pm | Last updated: June 8, 2015 at 12:00 am

sakshi maharajന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി ജെ പി എം പി സാക്ഷി മഹാരാജ്. ഈ കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇന്നല്ലെങ്കില്‍ നാളെ അതാരംഭിക്കും. സര്‍ക്കാറിന് മുന്നില്‍ ഇനി നാല് വര്‍ഷങ്ങള്‍ കൂടിയുണ്ടെന്നും സാക്ഷി മഹാരാജ് ഓര്‍മിപ്പിച്ചു.

നിരന്തരമായ വര്‍ഗീയ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കാറുള്ള വ്യക്തിയാണ് സാക്ഷി മഹാരാജ്. ഇദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.