വെനിസ്വെല പങ്കെടുത്തു

Posted on: June 6, 2015 6:00 am | Last updated: June 6, 2015 at 12:36 am

Copa_América copy1967 കോപ അമേരിക്കക്ക് ഒരു പുതിയ ടീം – വെനിസ്വെല. ഉറുഗ്വെ ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍ഷിപ്പ് ഉറുഗ്വെ തന്നെ സ്വന്തമാക്കി. അര്‍ജന്റീന രണ്ടാം സ്ഥാനക്കാരായി.
ബ്രസീലും പെറുവും പങ്കെടുത്തില്ല. ഫൈനലായി മാറിയ ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഉറുഗ്വെ 1-0ന് അര്‍ജന്റീനയെ തോല്‍പ്പിച്ചാണ് പതിനൊന്നാം കിരീടം ഉയര്‍ത്തിയത്. അഞ്ച് ഗോളുകള്‍ നേടിയ അര്‍ജന്റീനയുടെ ലൂയിസ് അര്‍ടിമെ ടോപ് സ്‌കോററായി.